പാന്‍ ഇന്ത്യന്‍ ലെവെലില്‍ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷ, സിജുവിന്റെ കഠിനാധ്വാനം, 'പത്തൊമ്പതാം നൂറ്റാണ്ട് ' റിലീസിന് ഇനി 9 നാള്‍ കൂടി
ജീവിത സ്പര്‍ശിയായ സിനിമകളിലൂടെയും അത്ഭുതപ്പെടുത്തുന്ന ചലച്ചിത്ര കാഴ്ചകളിലൂടെയും ആസ്വാദകരെ എന്നും വിസ്മയിപ്പിക്കുന്ന സംവിധായകനാണ് വിനയന്‍. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട് '. മലയാളത്തില്‍ സിനിമയില്‍നിന്ന് ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന് പാന്‍ ഇന്ത്യന്‍ ലെവെലില്‍ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി സെപ്റ്റംബര്‍ എട്ടിന് പ്രദര്‍ശനത്തിന് എത്തും. റിലീസിന് ഇനി 9 നാളുകള്‍ കൂടി.
കായംകുളം കൊച്ചുണ്ണിയുടെ വേഷത്തില്‍ ചെമ്പന്‍ വിനോദ് ആണ് എത്തുന്നത്.
അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, സുദേവ് ??നായര്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.