സംവിധായകന്‍ രഞ്ജിത് ശങ്കര്‍ എഴുതിയ രണ്ടാമത്തെ ഗാനം,ഫോര്‍ ഇയേഴ്സിലെ 'അകലെ ഹൃദയം'

കെ ആര്‍ അനൂപ്
ചൊവ്വ, 22 നവം‌ബര്‍ 2022 (11:17 IST)
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഫോര്‍ ഇയേഴ്സിലെ പുതിയ ഗാനമെത്തി. സംവിധായകന്‍ എഴുതിയ ടൈറ്റില്‍ സോങ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ തന്നെ വരികളില്‍ ഉള്ള രണ്ടാമത്തെ ഗാനവും ശ്രദ്ധ നേടുന്നു.
 
രഞ്ജിത്ത് ശങ്കര്‍ ആദ്യമായി ഗാനരചന നിര്‍വഹിച്ച പാട്ടായിരുന്നു നേരത്തെ പുറത്തുവന്നത്.
 ഗോകുല്‍ ഗോപകുമാര്‍ ആലപിച്ച ഗാനത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതം ഒരുക്കിയത്.വിശാലിന്റെയും ഗായത്രിയുടെയും ലോകം ഒന്നുകൂടി വ്യക്തമാക്കുന്നതാണ് ഗാനം.
 
അകലെ ഹൃദയം എന്ന ഗാനം കൂടാതെ എന്‍ കനവില്‍ എന്നൊരു പാട്ട് കൂടി രഞ്ജി ശങ്കര്‍ സിനിമയ്ക്കായി രചിച്ചിട്ടുണ്ട്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article