വളരെ സ്‌നേഹസമ്പന്നനായ ഒരു വ്യക്തിയാണ് മോഹന്‍ലാല്‍:ഗുരുസോമസുന്ദരം

കെ ആര്‍ അനൂപ്

ചൊവ്വ, 22 നവം‌ബര്‍ 2022 (11:13 IST)
മോഹന്‍ലാല്‍ സംവിധാനം ചെയ്ത 'ബറോസ്'ല്‍ അഭിനയിക്കാനായ സന്തോഷത്തിലാണ് നടന്‍ ഗുരുസോമസുന്ദരം. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ ഇതാണെന്നും ചിത്രത്തിലെ ക്യാരക്ടര്‍ റോള്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണെന്നും നടന്‍ പറഞ്ഞു.
 
പോലീസ് യൂണിഫോമിലാണ് നടന്‍ എത്തുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ഗുരുസോമസുന്ദരം.
വളരെ സ്‌നേഹസമ്പന്നനായ ഒരു വ്യക്തിയാണ് മോഹന്‍ലാല്‍.
ഏറെ പരിചയസമ്പന്നനായ ഒരു സംവിധായകനെ പോലെയാണ് മോഹന്‍ലാല്‍ കഥാപാത്രത്തെ വിവരിച്ചുനല്‍കുന്നത്. ചെയ്യേണ്ടത് എന്താണ് എന്ന് അദ്ദേഹം പറഞ്ഞുതരമെന്ന് ഗുരു പറയുന്നു. സംവിധായകന്‍ പറയുന്ന രീതിയിലാണ് താന്‍ അഭിനയിച്ചതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍