ആദ്യമായി പാട്ട് എഴുതി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, ഹൃദയത്തില്‍ തൊട്ട് 'എന്‍ കനവില്‍',ഫോര്‍ ഇയേഴ്സ് വരുന്നു

കെ ആര്‍ അനൂപ്

ശനി, 19 നവം‌ബര്‍ 2022 (15:18 IST)
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഫോര്‍ ഇയേഴ്സിലെ പുതിയ ഗാനമെത്തി. ടൈറ്റില്‍ സോങ് കൂടിയായ 'എന്‍ കനവില്‍' എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.രഞ്ജിത്ത് ശങ്കര്‍ ആദ്യമായി ഗാനരചന നിര്‍വഹിച്ച പാട്ടെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
 അരുണ്‍ ആലാട്ടും സോണി മോഹനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതം ഒരുക്കിയത്.
വിശാലിന്റെയും ഗായത്രിയുടെയും ലോകം പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ചിടുന്നതാണ് ഗാനം.
 
 എന്‍ കനവില്‍ എന്ന ഗാനം കൂടാതെ അകലെ ഹൃദയം എന്നൊരു പാട്ട് കൂടി രഞ്ജി ശങ്കര്‍ സിനിമയ്ക്കായി രചിച്ചിട്ടുണ്ട്.
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍