അക്രമവും അശ്ലീലവും: വലിമയിലെ 13 രംഗങ്ങൾക്ക് കത്രിക വെച്ച് സെൻസർ ബോർഡ്

Webdunia
തിങ്കള്‍, 10 ജനുവരി 2022 (17:51 IST)
അജിത്ത് ചിത്രം വലിമയിൽ അക്രമവും അശ്ലീലവും കൂടുതലാണെന്ന് കാണിച്ച് സെൻസെർ ബോർഡ് കത്രിക വെച്ചത് 13 രംഗങ്ങൾക്ക്. ലഹരിമരുന്നിന്റെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്ന രംഗങ്ങളും, നടുവിരല്‍ ഉയര്‍ത്തി കാണിക്കുന്ന രംഗവും, ചില സംഘട്ടന രംഗങ്ങളും  ഇതിനെ തുടർന്ന് ചിത്രത്തിൽ നിന്നും ഒഴിവാക്കി.
 
ചില സംഭാഷണങ്ങൾ മ്യൂട്ട് ചെയ്‌തിട്ടുണ്ട്. വെട്ടലും മുറിക്കലിനും ശേഷം ആകെ 179.26 മിനിട്ട് ആണ് സിനിമയുടെ റണ്ണിംഗ് ടൈം. പൊങ്കൽ റിലീസായി ജനുവരി 13ന് പുറത്തിറങ്ങാനിരുന്ന ചിത്രം കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ റിലീസ് മാറ്റിവെച്ചിരുന്നു.
 
ചിത്രത്തിനായി 300 കോടി രൂപയാണ് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്‌തെങ്കിലും ഇത് നിർമാതാവായ ബോണി കപൂർ നിരസിച്ചതായി വാർത്തകൾ വന്നിരുന്നു. എച്ച് വിനോദ് ഒരുക്കുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് എത്തുന്നത്. ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, എന്നിവരാണ് മറ്റ് താരങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article