പുഷ്പയുടെ ഹിന്ദി പതിപ്പിന് ഒറ്റയ്ക്ക് റിലീസ്, കാരണം ഇതാണ്, പ്രദര്‍ശന തീയതി

കെ ആര്‍ അനൂപ്

തിങ്കള്‍, 10 ജനുവരി 2022 (17:03 IST)
പുഷ്പയുടെ ഹിന്ദി പതിപ്പിന് മികച്ച പ്രതികരണമാണ് തുടക്കം മുതലേ ലഭിച്ചത്.ബാഹുബലി: ദി ബിഗിനിംഗ് ലഭിച്ചതിന് സമാനമായ ഇഷ്ടം അല്ലു അര്‍ജുന്‍ ചിത്രത്തിനും പ്രേക്ഷകര്‍ നല്‍കിയിരുന്നു .കളക്ഷനുകളുടെ കാര്യത്തില്‍ രാജമൗലിയുടെ ചിത്രത്തേക്കാള്‍ പകുതിയോളം മാത്രമേ ഇതുവരെ പുഷ്പ നേടിയിട്ടുള്ളൂ. എന്നിരുന്നാലും, ഒരു ദക്ഷിണേന്ത്യന്‍ ഡബ്ബ് ചെയ്ത ചിത്രത്തിന് ലഭിക്കാവുന്ന കളക്ഷനുകള്‍ വെച്ച് നോക്കുമ്പോള്‍ പുഷ്പ മുന്നില്‍ തന്നെയാണ്.
 
നേരത്തെ ലഭിച്ച ആദ്യ വിവരങ്ങളനുസരിച്ച് 39.95 കോടി പുഷ്പ ഹിന്ദി പതിപ്പ് മാത്രം നേടിയിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദി പതിപ്പിന് പ്രത്യേകം റിലീസ് ചെയ്യാന്‍ ആമസോണ്‍ തീരുമാനിച്ചു. ജനുവരി 14ന് പുഷ്പയുടെ ഹിന്ദി ഭാഗം പ്രേക്ഷകരിലേക്ക് എത്തും എത്തും.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by amazon prime video IN (@primevideoin)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍