ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ റിലീസ് മാറ്റിവച്ചു. വർധിച്ച് വരുന്ന കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. എത്രയും പെട്ടെന്ന് തന്നെ ചിത്രം റിലീസിനെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ദുൽഖർ സൽമാൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.