ജലമില്ലെങ്കിൽ ജീവജാലകമുണ്ടോ? ഭൂമിയുണ്ടോ? ഈ ലോകജനദിനത്തിൽ ചിലതെല്ലാം ഓർമിക്കാം

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 16 മാര്‍ച്ച് 2020 (17:47 IST)
ഭൂമിയെ നിലനിര്‍ത്താന്‍, തണുപ്പിക്കാന്‍, സൗരയൂഥമരുവിലെ പച്ചപ്പായി നിലനിര്‍ത്താന്‍ നക്ഷത്രങ്ങളില്‍ നിന്ന് വിണ്‍ഗംഗയൊഴുകുമോയെന്ന അന്വേഷണമിപ്പോള്‍ നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 22 ലോകജലദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ഐക്യരാഷ്ട്ര സഭയുടെ പ്രധാന ഘടകങ്ങളില്‍ ഒന്നായ യൂനിഫെസ് 1992ല്‍ റയോ ഡി ജനിറോയില്‍ ചേര്‍ന്ന യോഗത്തിലാണ് മാര്‍ച്ച് 22 ലോക ജലദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
 
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദുര്‍ലഭമായ വസ്തു ജലമായിരിക്കുമെന്ന ആശങ്കയുടെ നിഴലിലാണ് നാമിപ്പോൾ ജീവിക്കുന്നത്. കുടിനീരിനായി പലയിടത്തും ജനങ്ങൾ നെട്ടോട്ടമോടുകയാണ്. മനുഷ്യനടക്കമുള്ള ജീവജാലകങ്ങളുടെ നിലനിൽപ്പിന് അത്രമേൽ അത്യാവശ്യമാണ് വെള്ളം. 
 
പ്രകൃതി ഇന്ന് പലരീതിയിൽ അപകടത്തിലാണ്. ജലത്തിന്റെ ഉറവുകളും ശുചീകാരികളുമായ വനവും പുല്‍മേടുകളും തണ്ണീര്‍ത്തടങ്ങളുമെല്ലാം വന്‍തോതില്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്നു നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ജലം കൂടുതലും മലിനമാണ്. ചിലപ്പോള്‍ ജലംതന്നെ കിട്ടാക്കനിയാകുന്ന അവസ്ഥയുമാണ്. ജലത്തെ സംരക്ഷിക്കാന്‍ പ്രകൃതിയിലേക്കു മടങ്ങുക എന്നത് നല്ല ആശയമാണ്. പ്രകൃതിയെ സംരക്ഷിക്കുക, ജലം ലഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article