ഒരു ലോകജലദിനം കൂടി വന്നടുക്കുമ്പോൾ

അഭിറാം മനോഹർ

തിങ്കള്‍, 16 മാര്‍ച്ച് 2020 (16:02 IST)
ലോകമാകമാനം ജനസംഘ്യ വർധിക്കുന്നതിനനുസരിച്ച് ഏറ്റവുമധികം ദൗർലഭ്യം അനുഭവിക്കുന്ന ഒന്നാണ് ജലം. ഒരു പക്ഷേ ഒരു മൂന്നാം ലോക മഹായുദ്ധം പോലും ഭാവിയിൽ നടക്കുകയാണെങ്കിൽ അത് ജലത്തിന്റെ പേരിലാവുമെന്നാണ് പറയപ്പെടുന്നത്. എന്നിട്ടും ലോകമെങ്ങും മനുഷ്യർ എന്താണ് ജലം സംരക്ഷിക്കുവാനായി ചേരുന്നത്. ഭൂഗർഭ ജലം കുറയുന്നതും അന്തരീക്ഷ മലിനീകരണം കൂടുന്നതും മാത്രമാണ് നമുക്ക് കാണാനാവുന്നത്.
 
പക്ഷേ  വെള്ളത്തിന്റെ പുനരുപയോഗത്തിലൂടെ,മിതമായ ഉപയോഗത്തിലൂടെ ജലസ്രോതസുകളെ സംരക്ഷിക്കുന്നതിലൂടെ നമ്മളെ മാത്രമല്ല അടുത്ത ഒരു തലമുറയെ കൂടിയാണ് നാം രക്ഷപ്പെടുത്തുന്നത്.ജലം എല്ലായിപ്പോഴും അമൂല്യമാണ് നമുക്ക് ശേഷം ഭൂമിയിൽ വരുന്നവർക്കും അത് ലഭ്യമാക്കുക എന്നത് നമ്മളിലോരോരുത്തരുടെയും കടമയാണ്. അതിലേക്ക് വെളിച്ചം വീശുന്നതാകാട്ടെ ഈ വർഷം നമ്മൾ ഓരോരുത്തരുടെയും പ്രവർത്തികളും. ഒരുമിച്ച് നമുക്കൊരു നല്ല ഭൂമിക്കായി എല്ലാവർക്കും ശൂദ്ധജലം ലഭിക്കാനായി പ്രവർത്തിക്കാം

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍