തെക്ക് ഉയർന്നും വടക്ക് താഴ്ന്നും കിടക്കുന്ന ഭൂമികളിൽ വീടുവച്ചു താമസിക്കാതിരിക്കുന്നതാണ് ഉത്തമം. ഇത്തരം ഭൂമികൾ യമവീഥി എന്നാണ് അറിയപ്പെടുന്നത്. എട്ടു വർഷം അഭിവൃതി ഉണ്ടാവുമെങ്കിലും പിന്നീട് ആയൂർദോഷം വന്നു ചേരും. തെക്ക് കിഴക്ക് താഴ്ന്നും വടക്ക് പടിഞ്ഞാറ് ഉയർന്നും കാണുന്ന ഇടങ്ങളിൽ വീടുകൾ പണിയുന്നതും നല്ലതല്ല. ആറു വർഷം മാത്രമായിരിക്കും ഇത്തരം ഇടങ്ങളിൽ ഗുണം നേടാനാവുക.