ബജറ്റ് നാളിൽ പ്രതീക്ഷയുമായി ഓഹരി വിപണി

ചിപ്പി പീലിപ്പോസ്
വ്യാഴം, 23 ജനുവരി 2020 (16:01 IST)
ബജറ്റ് പ്രതീക്ഷകളാണ് ഓഹരി വിപണിയെ നിലവിൽ നയിക്കുന്ന പ്രധാന ഘടകം. കേന്ദ്ര ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് ഓഹരി വിപണി പ്രവർത്തിക്കും. ഓഹരി വിപണികൾ അടുത്തിടെ റെക്കോർഡുകൾ മറികടന്നതും ബജറ്റിന് മുന്നോടിയായാണ്. അന്നേ ദിവസം പ്രതീക്ഷകളുമായി ഓഹരി വിപണി പ്രവർത്തിക്കും.
 
സാധാരണ ശനി ദിവസങ്ങളിൽ അവധിയാണെങ്കിലും ഫെബ്രുവരി ഒന്നിന് പ്രവർത്തിക്കുമെന്ന് ബോംബെ സ്റ്റോക്ക് എൿസ്ചേഞ്ചും നാഷണൽ സ്റ്റോക് എൿസ്ചേഞ്ചും സർക്കുലർ പുറപ്പെടുവിച്ചു. അന്നേ ദിവസം 9 മുതൽ 3.30 വരെയാണ് പ്രവർത്തനം.
 
ആദായനികുതി നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണികളെ അടുത്തിടെ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്ന ഘടകം. ഇത് നടക്കാൻ സാധ്യതയുണ്ടെങ്കിലും ധനക്കമ്മി കണക്കിലെടുക്കുമ്പോൾ സർക്കാരിന് നിലവിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
 
ഓഹരി വിപണിയിലെ നിലവിലെ കുതിപ്പ് തുടരുമോയെന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. സ്വർണ നിക്ഷേപത്തേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ ഓഹരികളിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും വിദ്ഗർ പറയുന്നു. 
 
അനുകൂലമായ ബജറ്റ് പ്രതീക്ഷയോടെയാണ് സെൻസെക്സിലും നിഫ്റ്റിയിലും ബജറ്റിന് മുമ്പുള്ള വ്യാപാരം പുരോഗമിക്കുന്നത്. നിർമ്മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളോട് പ്രതികരിക്കാൻ ഓഹരി വിപണിയിലെ വ്യാപാരികളും നിക്ഷേപകരും തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടതില്ല.  

അനുബന്ധ വാര്‍ത്തകള്‍

Next Article