വിദേശനിക്ഷേപ പരിധി വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നയുടനെ ഇൻഷുറൻസ് കമ്പനികളുടെ ഓഹരിവില രണ്ടുശതമാനതിലേറെ വർധിച്ചു. ഐ സി ഐ സി ഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരിവില രണ്ടുശതമാനത്തിലേറെയും ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരിവില നാലു ശതമാനവും ന്യൂ ഇന്ത്യാ അഷുറൻസിന്റെ വില 7.8 ശതമാനവുമാണ് ഉയർന്നത്.