പൃഥ്വി - ഷാജി ടീമിന്‍റെ ‘കടുവ’യുടെ ബജറ്റ് പറയാനാകില്ല, അത്രയും വലിയ സിനിമ; ‘അടിയെടാ’ എന്ന് ചിന്തിക്കുമ്പോള്‍ ആക്ഷന്‍ ആരംഭിക്കും!

വെബ്‌ദുനിയ ലേഖകന്‍

ബുധന്‍, 16 ഒക്‌ടോബര്‍ 2019 (17:37 IST)
ആറുവര്‍ഷത്തിന് ശേഷം ഷാജി കൈലാസ് മടങ്ങിവരുന്ന ‘കടുവ’ എന്ന സിനിമയുടെ ബജറ്റിനേക്കുറിച്ചോ ഷൂട്ടിംഗിന് വേണ്ടിവരുന്ന സമയത്തേക്കുറിച്ചോ ഇപ്പോള്‍ പറയാനാകില്ലെന്ന് തിരക്കഥാകൃത്ത് ജിനു ഏബ്രഹാം. അത്തരം കൃത്യമായ പദ്ധതികള്‍ ഈ സിനിമയ്ക്ക് വച്ചുപുലര്‍ത്താനാകില്ലെന്നും അത്രയും വലിയ സിനിമയാണ് കടുവയെന്നും ജിനു പറയുന്നു.
 
പൃഥ്വിരാജ് നായകനാകുന്ന സിനിമ തൊണ്ണൂറുകളിലാണ് കഥ പറയുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം പൊലീസുകാരെ വരെ തല്ലിത്തകര്‍ക്കുന്ന ഒരു മാസ് ഹീറോ ആയിരിക്കുമെന്ന് ചിത്രത്തിന്‍റെ ആദ്യ ലുക്ക് പോസ്റ്ററില്‍ തന്നെ വ്യക്തമാകുന്നുണ്ട്. 
 
താനോ തന്‍റെ തലമുറയിലുള്ളവരോ അല്ല, ഷാജി കൈലാസിനെപ്പോലെ ഒരു മാസ്റ്റര്‍ ഡയറക്ടറാണ് ഈ തിരക്കഥ സിനിമയാക്കേണ്ടതെന്ന നിര്‍ബന്ധമുള്ളതിനാലാണ് അദ്ദേഹത്തിലേക്ക് എത്തിയതെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജിനു ഏബ്രഹാം പറയുന്നു. 
 
മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ തിരക്കഥാകൃത്തും ആദം ജോണ്‍ എന്ന സിനിമയുടെ സംവിധായകനുമാണ് ജിനു ഏബ്രഹാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍