ഷാജി കൈലാസ് - പൃഥ്വിരാജ് ടീമിന്റെ ‘കടുവ’ വരുന്നു !

ചിപ്പി പീലിപ്പോസ്

ബുധന്‍, 16 ഒക്‌ടോബര്‍ 2019 (10:37 IST)
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാസ് ത്രില്ലറുകളുടെ സംവിധായകന്‍ ഷാജി കൈലാസ് തിരിച്ചെത്തുകയാണ്. കടുവ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ പിറന്നാൾ പ്രമാണിച്ചാണ് പോസ്റ്റർ പുറത്തിറങ്ങിയത്. 
 
പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ആ‍ദം ജോണിന്റെ സംവിധായകനായ ജിനു ജോൺ ആണ് തിരക്കഥയൊരുക്കുന്നത്. പൂര്‍ണമായും സസ്‌പെന്‍സ് ത്രില്ലറാണ് തോന്നിപ്പിക്കുന്നതാണ് പുറത്തുവന്ന സൂചനാ പോസ്റ്റർ. ഒരു യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രമാവും ഇത്. 
 
നരസിംഹത്തിലെ പൂവള്ളി ഇന്ദുചൂഡന്റെ പറഞ്ഞത് പോലെ ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഷാജി കൈലാസിന്റെ മടങ്ങിവരവ് പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ്. മലയാളക്കരയെ ഇളക്കി മറിച്ച ഏകലവ്യൻ, മാഫിയ, കമ്മീഷണർ, ആറാം തമ്പുരാൻ , നരസിംഹം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസ് 2013 ശേഷം തമിഴ് ചിത്രങ്ങളുടെ പണിപ്പുരയിൽ ആയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍