ഈ സിനിമയില്‍ പ്രധാന സൈക്കോ നായികയായി പാര്‍വതിയും , നായികയുടെ ഇപ്പോഴത്തെ മാന്യനായ (സൈക്കോ) ഭര്‍ത്താവായി ഫഹദ് ഫാസിലും മുന്‍ ഭര്‍ത്താവായി ടൊവിനോ തോമസും നായികയുടെ ആദ്യ ഭര്‍ത്താവിന്റെ അനിയന്‍ ആയി ആന്റണി വര്‍ഗീസും സഹോദരി ആയി നിമിഷ സജയനും , പിന്നെ നായികയുടെ അമ്മായിയപ്പനായി സിദ്ധിഖ് ഇക്കയും അമ്മായി അമ്മയായി ഉര്‍വശിയും നായികയുടെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ ആയി ഗ്രേസിനെയും, അന്വേഷണ ഉദ്യോഗസ്ഥന്‍ പൃഥ്വിരാജും.
ടീമില്‍ പൃഥ്വിരാജിനെ സഹായിക്കാനായി വരുന്ന പൊലീസ് ഉദ്യോഗസ്ഥരായി ജയസൂര്യ, ഉണ്ണിമുകുന്ദന്‍, നരേന്‍ , ഡിജിപി ആയി രഞ്ജി പണിക്കര്‍ , പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി സലിം കുമാറും പ്രതിഭാഗത്തില്‍ മുരളി ഗോപിയും. ചാനലില്‍ വാര്‍ത്ത അവതാരകനായി സാബുമോനും അയല്‍വാസിയും പ്രധാന സാക്ഷിയുമായി ചെമ്പന്‍ വിനോദും സ്വര്‍ണ പണിക്കാരനായി ഇന്ദ്രന്‍സേട്ടനും.
കാസറ്റ് ചെയ്ത് ഒരു ത്രില്ലര്‍ സബ്ജക്ട് മലയാളത്തില്‍ ലിജോ ജോസ് പല്ലിശ്ശേരി എടുത്താല്‍, പ്രശാന്ത് പിള്ളയുടെ കിടിലം സ്‌കോറും രംഗനാഥ് രവിയുടെ സൗണ്ട് മിക്‌സിങ്ങും .പടം കിടുക്കും. പടത്തിന്റെ പേര് – ആട്ടും സൂപ്പ്