വന്‍ ബജറ്റ് ചിത്രവുമായി മോഹന്‍ലാല്‍ വന്നു, പക്ഷേ മമ്മൂട്ടിയുടെ സെന്‍റിമെന്‍റ്സിനെയാണ് പ്രേക്ഷകര്‍ ചേര്‍ത്തുപിടിച്ചത് !

അജോയ് ഷൈന്‍

ബുധന്‍, 11 ഡിസം‌ബര്‍ 2019 (20:42 IST)
മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയാല്‍ അത് സഹിക്കാന്‍ മലയാളത്തിലെ കുടുംബപ്രേക്ഷകര്‍ക്ക് കഴിയില്ല. അവരും കൂടെ കരഞ്ഞുതുടങ്ങും. അതോടെ പടം ഹിറ്റാവുകയും ചെയ്യും. അങ്ങനെ ഹിറ്റായ എത്രയെത്ര ചിത്രങ്ങള്‍ !  
 
1992ലെ ഓണക്കാലത്ത് മോഹന്‍ലാല്‍ ചിത്രമായ യോദ്ധയും മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസും നേര്‍ക്കുനേര്‍ മത്സരിച്ചു. യോദ്ധ തകര്‍പ്പന്‍ കോമഡി ചിത്രമായിരുന്നു. മോഹന്‍ലാലും ജഗതിയും മത്സരിച്ച് അഭിനയിച്ച സിനിമ. എ ആര്‍ റഹ്‌മാന്‍റെ ഗാനങ്ങള്‍. പടം റെക്കോര്‍ഡ് വിജയം നേടുമെന്നാണ് സംവിധായകന്‍ സംഗീത് ശിവന്‍ ധരിച്ചത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്. 
 
പപ്പയുടെ സ്വന്തം അപ്പൂസ് ഒരു ഹൈലി ഇമോഷണല്‍ സബ്‌ജക്ടായിരുന്നു കൈകാര്യം ചെയ്തത്. ക്ലൈമാക്സില്‍ മമ്മൂട്ടിയുടെ കരച്ചില്‍ പ്രേക്ഷകരെ നൊമ്പരപ്പെടുത്തി. ഫാസില്‍ സംവിധാനം ചെയ്ത അപ്പൂസ് ചരിത്രവിജയമായി മാറി. 
 
അപ്പൂസിന്‍റെ നിഴലില്‍ ഒരു സാധാരണ ഹിറ്റ് മാത്രമായി യോദ്ധ മാറി. ആക്ഷനും കോമഡിയും മിക്സ് ചെയ്ത് ഹോളിവുഡ് ശൈലിയില്‍ വന്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ യോദ്ധയുടെ ബോക്സോഫീസ് പ്രകടനം സംഗീത് ശിവനെ നിരാശയിലാഴ്ത്തി. എന്നാല്‍ പ്രേക്ഷകരുടെ പള്‍സ് മനസിലാക്കി പടമെടുത്ത് പപ്പയുടെ സ്വന്തം അപ്പൂസിനെ ബ്ലോക് ബസ്റ്ററാക്കി ഫാസില്‍ ആ ഓണക്കാലം ആഘോഷമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍