Budget 2021: ദേശീയ വിദ്യഭ്യാസ നയത്തിന്റെ ഭാഗമായി 15,000 സ്കൂളുകൾ നവീകരിക്കും, 100 സൈനിക സ്കൂളുകൾ സ്ഥാപിക്കും

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2021 (12:27 IST)
രാജ്യത്ത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 15000 സ്കൂളുകൾ നവീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് 100 സൈനിക സ്കൂളുകൾ സ്ഥാപിക്കും. പുതിതായി രൂപീകരിക്കപ്പെട്ട കേന്ദ്ര ഭരണപ്രദേശമായ ലഡാക്ക് ലേയിൽ കേന്ദ്ര സർവകലാശാല ആരംഭിക്കാനും തീരുമാനം.
 
സമുദ്ര ഗവേഷണ പദ്ധതികൾക്കായി 4000 കോടി. ഏകലവ്യ സ്കൂളുകൾക്കായി 40 കോടി രൂപ.ഡിജിറ്റൽ വിനിമയം ഉത്തേജിപ്പിക്കാൻ 1500 കോടി. ഗവേഷണപദ്ധതികൾക്കായി 50,000 കോടി. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സഹിപ്പിക്കാൻ 1,500 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article