Budget 2021: കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടി

തിങ്കള്‍, 1 ഫെബ്രുവരി 2021 (11:52 IST)
തിരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉടൻ തിരെഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജുകളുമായി കേന്ദ്ര ബജറ്റ്.  1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായി കേരളത്തിന് ബജറ്റിൽ 65,000 കോടി രൂപ മാറ്റിവെച്ചു. പശ്ചിമബംഗാളിന് 25,000 കോടിയും തമിഴ്‌നാടിന് 1.03 ലക്ഷം രൂപയും ദേശീയപാത വികസനത്തിനായി നൽകിയിട്ടുണ്ട്.
 
അതേസമയം കൊച്ചി മെട്രോയുടെ വികസനത്തിനായി 1957 കോടി രൂപ ബജറ്റിൽ അനുവദിച്ചു.ചെന്നൈ മെട്രോയുടെ വികസനത്തിന് 63246 കോടിയും ബാംഗ്ലൂർ മെട്രോയ്ക്കായി 5900 കോടിയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍