കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുകയാണ്. ഏഴ് തുറമുഖങ്ങളുടെ വികസനത്തിന് 2000 കോടിയുടെ പി പി പി മോഡല്‍. ജലജീവന്‍ ദൌത്യത്തിനായി 2.87 ലക്ഷം കോടി രൂപ വകയിരുത്തി. എല്‍ ഐ സിയുടെ ഐ പി ഒ 2021-22 സാമ്പത്തിക വര്‍ഷത്തില്‍. ഇന്‍ഷുറന്‍സ് രംഗത്തെ എഫ് ഡി ഐ 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി വര്‍ദ്ധിപ്പിക്കും. 15 ഹെല്‍ത്ത് എമര്‍ജന്‍സി സെന്‍ററുകള്‍ സ്ഥാപിക്കും.
വൈദ്യുതിവിതരണത്തിന് ഒന്നിലധികം കമ്പനികളുടെ സേവനം ഉറപ്പാക്കും. ഇത്തവണ കേരളത്തിനും ബംഗാളിനും ബജറ്റില്‍ ഊന്നല്‍ നല്‍കി. കൊച്ചി മത്‌സ്യ ബന്ധന തുറമുഖം വാണിജ്യ തുറമുഖമായി വികസിപ്പിക്കും. കേരളത്തിന് 65000 കോടി രൂപയുടെ റോഡുകള്‍. 600 കിലോമീറ്റര്‍ മുംബൈ കന്യാകുമാരി പാത. മധുര - കൊല്ലം ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ദേശീയപാതാ വികസനത്തിന് 1.03 ലക്ഷം കോടി രൂപ.