ഷോപ്പിങ് മാളി‌ൽവച്ച് അപമാനിയ്ക്കപ്പെട്ടു, സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി യുവനടി

Webdunia
വെള്ളി, 18 ഡിസം‌ബര്‍ 2020 (09:46 IST)
കൊച്ചി: നഗരത്തിലെ ഒരു ഷോപ്പിങ് മാളിൽവച്ച് രണ്ട് യുവാക്കൾ ചേർന്ന് തന്നെ അപമാനിച്ചു എന്ന് യുവനടിയുടെ വെളിപ്പെടുത്തൽ. സാമൂഹ്യ മാധ്യമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് താൻ നേരിട്ട ദുരനുഭവത്തെ കുറിച്ച് യുവനടി വെളിപ്പെടുത്തിയത്. രണ്ട് യുവാക്കാൾ ചേർന്ന് ശരീര ഭഗങ്ങളിൽ സ്പർഷിയ്ക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നു എന്ന് നടി കുറിച്ചു. 
 
'അയാൾക്ക് അറിയാതെ പറ്റിയതാണ് എന്നാണ് ആദ്യം സംശയിച്ചത്. എന്നാൽ എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവൾ എന്റെ അരികിൽ വന്ന് കുഴപ്പം ഒന്നുമില്ലല്ലോ എന്ന് ചോദിച്ചു. ഞാൻ ചിന്തിച്ചിട്ടില്ലാത്ത കാര്യം സംഭവിച്ചു എന്ന് മനസിലായപ്പോൾ അതിന്റെ ഞെട്ടലിലായിരുന്നു. ഇതോടെ ഞാൻ അവർക്കരികിലേയ്ക്ക് നടന്നപ്പോൾ അവർ എന്നെ കണ്ടില്ലെന്ന് നടിച്ചു. അവർ ചെയ്തത് എനിയ്ക്ക് മനസിലായി എന്ന് അറിയിയ്ക്കാനാണ് ഇങ്ങനെ ചെയ്തത്. 
 
പിന്നീട് ബില്ല് ചെയ്യാൻ ക്യു നിൽക്കുമ്പോൾ അവർ എന്റെ അടുത്ത് വന്ന് സംസാരിയ്ക്കാൻ ശ്രമിച്ചു.
ഇങ്ങനെയൊക്കെ ചെതിട്ടും എന്റെ അടുത്ത് വന്ന് സംസാരിയ്ക്കാൻ അവർക്ക് ധൈര്യമുണ്ടായി. ഞാൻ ഇപ്പോൾ ഏതൊക്കെ സിനിമയാണ് ചെയ്യുന്നത് എന്നായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. സ്വന്തം കാര്യം നോക്കാൻ പറഞ്ഞ് ഞങ്ങൾ അവരെ അവഗണിച്ചു. എന്റെ അമ്മ അടുത്തേയ്ക്ക് വന്നപ്പോൾ അവർ അവിടെനിന്നും പോയി.' നടി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article