13 മണിക്കൂർ നീണ്ട ചോദ്യ ചെയ്യൽ; സിഎം രവീന്ദ്രനെ ഇഡി വിട്ടയച്ചു

വെള്ളി, 18 ഡിസം‌ബര്‍ 2020 (07:21 IST)
നിണ്ട 13 മണിക്കൂർ ചോദ്യം ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ പ്രൈവ്റ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വിട്ടയച്ചു. ഇന്നലെ രാവിലെ 8.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 11.15 നാണ് അവസാനിച്ചത്. രവീന്ദ്രന്റെ ഇടപാടുകളിൽ സംശയം ഉണ്ട് എന്നാണ് ഇഡിയുടെ വിലയിരുത്തൽ. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് സി എം രവീന്ദ്രന്റെ നിർദേശപ്രകാരമായിരുന്നു എന്നാണ് ഇഡിയുടെ നിഗമനം.
 
ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ മൂന്ന് തവണ ഇഡി സി എം രവീന്ദ്രന് നോട്ടീസ് അയച്ചെങ്കിലും കൊവിഡ് ബാധയും, മറ്റു ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സിഎം രവീന്ദ്രൻ ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിൽ ഇളവുകൾ ആവശ്യപ്പെട്ടുള്ള സി എം രവീന്ദ്രന്റെ ഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റ് തടയാനോ, ചോദ്യം ചെയ്യലിനിടെ അഭിഭാഷകനെ അനുവദിയ്ക്കാനോ സാധിയ്ക്കില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നാലമത്തെ നോട്ടീസിലാണ് സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് കൊച്ചി ഇഡി ഓഫീസിൽ ഹാജരായത്.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍