ക്ലാസുകൾ ജനുവരിയിൽ ആരംഭിയ്ക്കും: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ

വ്യാഴം, 17 ഡിസം‌ബര്‍ 2020 (14:12 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ നടത്താൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്കൂളുകളിൽ ക്ലാസുകൾ ജനുവരി ഒന്നുമുതൽ ആരംഭിയ്ക്കാനും തീരുമാനമായി. ഓൺലൈൻ ക്ലാസുകളുടെ റിവിഷനും പ്രാക്ടിക്കൾ ക്ലാസുകളും ജനുവരി ഒന്നുമുതൽ ആരംഭിയ്ക്കും. 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രക്ഷകർത്താക്കളൂറ്റെ അനുവാദത്തോടെ സ്കൂളിൽ പോകാം. 
 
വിദ്യാർത്ഥികൾക്ക് മാതൃക പരീക്ഷകൾ നടത്തും. മാനസിക സമ്മർദ്ദം കുറയ്കുന്നതിനായി സ്കൂളുകളിൽ കൗൺസലിങ് നൽകും. പ്രത്യേകം ബാച്ചുകളാക്കി ക്രമീകരിച്ചായിരിയ്ക്കും ക്ലാസുകൾ. കോളേജുകളിൽ ഡിഗ്രി, പിജി അവസാന വർഷ വിദ്യാർത്ഥികൾക്കും ജനുവരി ആദ്യത്തോടെ ക്ലാസുകൾ ആരംഭിയ്ക്കും. ആവശ്യമെകിൽ രാവിലെയും ഉച്ചക്ക് ശേഷവും എന്ന രീതിയിൽ രണ്ട് ഷിഫ്റ്റ് ആയി ക്ലാസുകൾ നടത്തും. മെഡിക്കൽ കോളേജുകളിൽ രണ്ടാം വർഷം മുതൽ ക്ലാസുകൾ പുനരാരംഭിയ്ക്കാനും തീരുമാനമായി. കാർഷിക, ഫിഷറീസ് സർവകലാശാലകളിലും വിദ്യാർത്ഥികളെ ബാച്ചുകളാക്കി തിരിച്ച് ക്ലാസുകൾ ആരംഭിയ്ക്കും 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍