എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ലീഗ് വിമതൻ, കൊച്ചി കോർപ്പറേഷനും എൽഡിഎഫ് ഭരിച്ചേക്കും

വ്യാഴം, 17 ഡിസം‌ബര്‍ 2020 (11:52 IST)
കൊച്ചി: മുഴുവൻ വിമതരെയും ഒപ്പം നിർത്തി ഭരണം പിടിയ്ക്കാൻ യുഡിഎഫ് നീക്കങ്ങൾ നടത്തുന്നതിനിടെ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ലീഗ് വിമതൻ ടി കെ അഷറഫ്. ഇതോടെ 34 സിറ്റുകളിൽ വിജയിച്ച എൽഡിഎഫ് കൊച്ചി കൊർപ്പറേഷൻ ഭരണം പിടിയ്ക്കും എന്ന് ഉറപ്പായി. സിപിഎം നേതൃത്വവുമായി ചർച്ച നടത്തി എന്നും നഗരത്തിൽ സുസ്ഥിര ഭരണം മുന്നോട്ടുകൊണ്ടുപോകാൻ ഇടതു മുന്നണിയുമായി സഹകറിയ്ക്കാൻ താൽപര്യപ്പെടുന്നു എന്ന് ടി കെ അഷറഫ് പ്രതികരിച്ചു.
 
രണ്ട് മുന്നണികളും പിന്തുണ തേടിയിട്ടുണ്ട് എൽഡിഎഫിന് 34 അംഗങ്ങളും, യുഡിഎഫിന് 31 അംഗങ്ങളുമാണുള്ളത് ഇതിൽ ഭുരിപക്ഷം ഉള്ളവരുമായി സഹകരിയ്ക്കും എന്നാണ് ടികെ അഷറഫ് വ്യക്തമാക്കിയത്. സ്ഥാനങ്ങൾ ലഭിയ്ക്കാൻ അർഹതയുള്ള ആളാണ് താൻ. എന്നാൽ ഒരു വിലപേശലും നടത്തിയിട്ടില്ല. അവർ ഒരു ഓഫറും മുന്നോട്ടുവച്ചിട്ടില്ല. നഗരത്തിൽ സ്ഥിരഭരണം കാഴ്ചവയ്ക്കണം എന്നും വികസനം ഉറപ്പാക്കണം എന്നും മാത്രമാണ് ആവശ്യപ്പെട്ടത് എന്നും ടികെ അഷറഫ് പറഞ്ഞു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍