സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഏപ്രിൽ വരെ തുടർന്നേയ്ക്കും

വെള്ളി, 18 ഡിസം‌ബര്‍ 2020 (08:27 IST)
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സർക്കാർ നൽകി വരുന്ന സൗജന്യ ഭക്ഷ്യ കിറ്റ് ഏപ്രിൽ മാസം വരെ തുടർന്നേയ്ക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുമായി ബന്ധപ്പെട്ട നിർദേശം മുന്നോട്ടുവച്ചത്. എന്നാൽ 23 വരെ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ പിന്നീടായിരിയ്ക്കും പ്രഖ്യാപനം ഉണ്ടാവുക. ക്ഷേമ പെൻഷൻ കുടിശിക കൂടാതെ അതത് മാസങ്ങളിൽ വിതരണം ചെയ്യുന്നത് സംബന്ധിച്ചും മുഖ്യമന്ത്രി നിർദേശം നൽകി.
 
തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയവും മന്ത്രിസഭാ യോഗം ചർച്ച ചെയ്തു. സർക്കാർ പദ്ധതികളെല്ലാം ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് വിജയമെന്നും സർക്കാരിന്റെ കൂട്ടായ്മയുടെ വിജയമാണ് ഇതെന്നും മുഖ്യമന്ത്രി വിലയിരുത്തി. പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയ മന്ത്രിമാരെ മുഖ്യമന്ത്രി അഭനന്ദിച്ചു. ഈ മാസം 24ന് വീണ്ടും മന്ത്രിസഭ യോഗം ചേരും. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളെ കുറിച്ചുള്ള വിശദമായ ചർച്ച ഈ യോഗത്തിൽ നടക്കും.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍