മരുന്ന് വാങ്ങാന്‍ വിജയ് സേതുപതി പണം നല്‍കി സഹായിച്ച വൃദ്ധ ലൊക്കേഷനില്‍ കുഴഞ്ഞു വീണ് മരിച്ചു

Webdunia
ചൊവ്വ, 29 ജനുവരി 2019 (19:35 IST)
മരുന്ന് വാങ്ങാന്‍ വിജയ് സേതുപതി പണം നല്‍കി സഹായിച്ച വൃദ്ധ ലൊക്കേഷനില്‍ കുഴഞ്ഞു വീണ് മരിച്ചു.
കാവാലം അച്ചാമ്മയെന്ന വയോധികയാണ് മരിച്ചത്. ഇവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

വിജയ് സേതുപതിയുടെ 'മാമനിതന്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് അച്ചാമ്മ കുഴഞ്ഞു വീണത്.
കഴിഞ്ഞ ദിവസമാണ് അച്ചാമ്മ ഷൂട്ടിംഗ് കാണാന്‍ മാമനിതന്‍ സിനിമയുടെ സെറ്റിലെത്തിയതും വിജയ് സേതുപതിയില്‍ നിന്നും മരുന്ന് വാങ്ങാന്‍ പണം വാങ്ങിയതും.

ആരാധകര്‍ക്കിടയില്‍ നിന്ന അച്ചാമ്മ മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനെ എന്ന് അറിയിച്ചതോടെയാണ് കോസ്റ്റ്യൂമര്‍ ഇബ്രഹാമിന്റെ പഴ്‌സിലുണ്ടായിരുന്ന തുക മുഴുവനെടുത്ത് വിജയ് സേതുപതി ഇവര്‍ക്ക് നല്‍കിയത്.

വലിയ കയ്യടികളോടെയാണ് ആരാധകര്‍ മക്കള്‍ സെല്‍വന്റെ ഈ പ്രവര്‍ത്തിയെ വരവേറ്റത്. ഇതിന്റെ വീഡിയോ അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോഴാണ് അച്ചാമ്മയുടെ മരണ വാര്‍ത്ത എത്തുന്നത്.

കുട്ടനാട്ടില്‍ നടക്കുന്ന മിക്ക സിനിമകളുടെ സെറ്റിലും എത്തുന്ന അച്ചാമ്മ അവിവാഹിതയായിരുന്നു. ചില മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. ‘ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി’ എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article