അവിഹിത ബന്ധമുണ്ടെന്ന് സംശയം, ഭാര്യയെ ഓഫീസിലെത്തി കുത്തിക്കൊലപ്പെടുത്തി ഭർത്താവ് !

Webdunia
ചൊവ്വ, 29 ജനുവരി 2019 (19:31 IST)
താനെ: ഭർത്താവിന്റെ സംശയ രോഗം ഒടുവിൽ എത്തിച്ചേർന്നത് ഭാര്യയുടെ കൊലപാതകത്തിൽ. മഹാരാഷ്ട്രയിലെ താനെയിൽ ഭർത്താവ് ഭാര്യയെ ഓഫീസിലെത്തി കുത്തി കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്. ഭായന്ദറില്‍ കുമര്‍ ഭോയര്‍ എന്ന യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്.
 
ഓഫീസിലെത്തിയ ഭർത്താവ് യുവതിയുമായി തർക്കത്തിലായിരുന്നു. ഇതിനിടെ വസ്ത്രത്തിൽ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് ഭായന്ദറില്‍ ഭര്യയെ കുത്തി വീഴ്ത്തി. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പൊലീസിന് പിടികൂടാൻ സാധിച്ചില്ല. ഭായന്ദറിലിന് ഭാര്യയെ സംശയമായിരുന്നു എന്നും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നും പൊലീസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article