ലോട്ടറിയടിച്ചത് സംസ്ഥാന ഖജനാവിന്, വിജയികൾ ലോട്ടറി ടിക്കറ്റുകൾ ഹാജരാക്കാതെ വന്നതോടെ സർക്കാരിലേക്ക് എത്തിയത് 663 കോടി !

ചൊവ്വ, 29 ജനുവരി 2019 (17:42 IST)
കൊച്ചി: സമ്മാനത്തുകക്ക് അർഹമായ ലോട്ടറി ടിക്കറ്റുകൾ ഹജരാക്കാത്തതിനെ തുടർന്ന് സംസ്ഥാന ഖജനാവിലേക്കെത്തിയത് 663 കോടിയിലധികം. 2010 ജനുവരി ഒന്നുമുതൽ 2018 സെപ്തംബർ 30വരെ ഹാജരാക്കാത്ത ലോട്ടറി ടിക്കറ്റുകളുടെ സമ്മന തുകയാണിത്.
 
2826 വിജയിച്ച ടിക്കറ്റുകൾ ഹാജരാക്കാതെ വന്നതോടേ 663,96,79,914 രൂപയാണ് സർക്കാർ ഘജനാവിലേക്ക് എത്തിയത്. ഈ പണം ട്രഷറിയിലേക്ക് മാറ്റിയതായി ഭാഗ്യക്കുറി ഡയറക്ട്രേറ്റ് വ്യക്തമാക്കി. 
 
371 ടിക്കറ്റുകളാണ് 2012ൽ മാത്രം ഹാജരാക്കാതെ വന്നത്. ഇതിലൂടെ 48,88,08,850 കോടി രൂപക്ക് അവകാശികൾ ഇല്ലാതായി. ഏറ്റവും കുറവ് ടിക്കറ്റുകൾ ഹാജരാക്കാതെ വന്നത് 2011ലാണ് 132 ടിക്കറ്റുകളുടെ സമ്മനത്തുക തേടി 2011ൽ ആരും എത്തിയില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍