എട്ടുവയസുകാരിയെ കാണാതായി എന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിവാരി പിടിയിലാകുന്നത്. കാണാതായ പെൺകുട്ടി അടുത്ത ദിവസം സുരക്ഷിതമായി വീട്ടിലെത്തിയിരുന്നു. പെൺകുട്ടിയെ തിവാരി തിരികെ കൊണ്ടുവന്ന് വിടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പബ്ലിക് ടോയ്‌ലെറ്റിൽ വച്ച് ഒരാൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരുന്നു.
മുൻപ് മറ്റൊരു പെൺകുട്ടിയെയും തട്ടിക്കൊണ്ടുപോയി വീട്ടിൽ പാർപ്പിച്ചിരുന്നു എന്ന് തിവാരി സമ്മതിച്ചിട്ടുണ്ട്. എന്നാൽ കുട്ടികളെ താൻ ഒരു തരത്തിലും ഉപദ്രവിക്കില്ലെന്നും പെൺകുട്ടികൾ വേണമെന്ന ആഗ്രഹംകൊണ്ടാണ് അങ്ങനെ ചെയ്തതെന്നുമാണ് ഇയാൾ ആവർത്തിച്ച് പറയുന്നത്. തട്ടികൊണ്ടുപോകലിനു പിന്നിൽ ദുരുദ്ദേശങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരിക്കുന്നത്.