ക്രിസ്‌മസിന് പ്രണവിന് കിട്ടിയ ആദ്യത്തെ ഗിഫ്‌റ്റ് മമ്മൂട്ടിയുടെ വക; വൈറലായി വീഡിയോ

ചൊവ്വ, 25 ഡിസം‌ബര്‍ 2018 (10:36 IST)
ക്രിസ്‌മസ് ആഘോഷങ്ങൾക്ക് മമ്മൂട്ടി തുടക്കം കുറിച്ചത് പ്രണവ് മോഹൻലാലിന് കേക്ക് നൽകിക്കൊണ്ടായിരുന്നു. ആദ്യ തെലുങ്ക് ചിത്രമായ യാത്രയുടെ മലയാളം ഡബ്ബിങിന് കൊച്ചി വിസ്മയാക്സില്‍ എത്തിയപ്പോഴായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം.
 
പ്രണവിന് മമ്മൂട്ടി കേക്ക് നൽകുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് പ്രണവ് സ്റ്റുഡിയോയിലുണ്ടായിരുന്നു. 
 
ഇരുവരും ഒരുമിച്ചെത്തിയതോടെ ക്രിസ്മസ് കേക്ക് മുറിച്ച്‌ തന്നെ ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംവിധായകന്‍ അരുണ്‍ഗോപിയും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍