ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണരയി വിജയൻ സ്വീകരിച്ച നിലപാടിനെയും ബ്രൂവറി വിഷയത്തിൽ ധൈര്യപൂർവമെടൂത്ത തീരുമാനത്തെയും പ്രശംസിച്ച് എഴുത്തികാരി ശാരദക്കുട്ടി. ഞാൻ മുഖ്യമന്ത്രി പിണറായി വിജയനിൽ ഏറ്റവും ആദരിക്കുന്നത് അളന്നു തൂക്കി ആലോചിച്ചുപയോഗിക്കുന്ന വാക്കുകളിലെ ആ തുടവും തൂക്കവുമാണെന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
വ്യക്തവും കൃത്യവുമായ നിലപാടുകൾ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ഇടർച്ചയേതുമില്ലാതെ വ്യക്തമാക്കി. വൈകാരിക സമ്മർദ്ദങ്ങളിൽ കുലുങ്ങാത്ത ആ ആർജ്ജവം സംസ്ഥാന സർക്കാരിന്റെ അന്തസ്സു വർദ്ധിപ്പിക്കുന്നതാണ്. സ്ത്രീ വിവേചനത്തെ പ്രോത്സാഹിപ്പിക്കാൻ കൂട്ടുനിൽക്കില്ല എന്ന് ശബരിമല വിഷയത്തിൽ തീർത്തും അസന്ദിഗ്ദ്ധമായി പറഞ്ഞ ആ വാക്കുകളുടെ ശക്തിക്ക് വലിയ പിന്തുണ എന്നു അവർ ഫെയ്സ്ബുക് ക്രിപ്പിൽ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കാലാനുസൃതമായി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. എല്ലാവരും കൂടി ഏകകണ്ഠമായി കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചിട്ടല്ല ഒരു മാറ്റവും വന്നിട്ടുള്ളത്. മാറ്റത്തിൽ നിന്നുമാറി നിന്നവർ പിന്നീട് ആ മാറ്റങ്ങളുടെ ഗുണഭോക്താക്കളായി മാറിയ ചരിത്രമേയുള്ളു.
വ്യക്തവും കൃത്യവുമായ നിലപാടുകൾ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ഇടർച്ചയേതുമില്ലാതെ വ്യക്തമാക്കി. വൈകാരിക സമ്മർദ്ദങ്ങളിൽ കുലുങ്ങാത്ത ആ ആർജ്ജവം സംസ്ഥാന സർക്കാരിന്റെ അന്തസ്സു വർദ്ധിപ്പിക്കുന്നതാണ്. സ്ത്രീ വിവേചനത്തെ പ്രോത്സാഹിപ്പിക്കാൻ കൂട്ടുനിൽക്കില്ല എന്ന് ശബരിമല വിഷയത്തിൽ തീർത്തും അസന്ദിഗ്ദ്ധമായി പറഞ്ഞ ആ വാക്കുകളുടെ ശക്തിക്ക് വലിയ പിന്തുണ.
ഒരു വാക്ക് എപ്പോഴും കൂട്ടിച്ചേർക്കാൻ കഴിയും.എന്നാൽ വാ വിട്ട ഒരു വാക്കും തിരിച്ചെടുക്കാൻ കഴിയില്ല. അങ്ങേയറ്റം വൈകാരികമായ വിഷയങ്ങളിലിടപെടുമ്പോൾ പോലും മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന ഈ സൂക്ഷ്മത ഇന്നത്തെ പത്ര സമ്മേളനത്തിലും പ്രകടമായിരുന്നു. വാക്കുകളിലുള്ള അതീവ ജാഗ്രത .അത് ജനനേതാക്കൾക്ക് പ്രധാനമാണ്.
ഞാൻ മുഖ്യമന്ത്രി പിണറായി വിജയനിൽ ഏറ്റവും ആദരിക്കുന്നത് അളന്നു തൂക്കി ആലോചിച്ചുപയോഗിക്കുന്ന വാക്കുകളിലെ ആ തുടവും തൂക്കവുമാണ്.