13 വയസുകാരനെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (17:47 IST)
മലപ്പുറം: പാണ്ടിക്കാട് പതിമുന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകനെ പൊലീസ് പിടികൂടി. കരുവാരക്കുണ്ട് പുല്‍വെട്ട സ്വദേശിയായ ഷാഹുല്‍ ഹമീദിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. 
പീഠനത്തിനു ശേഷം വീണ്ടും ഭീഷണി മുഴക്കാൻ തുടങ്ങിയതോടെ ആൺകുട്ടി പീഡന വിവരം അധ്യാപകരോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 
 
ഓഗസ്റ്റിലാണ് സംഭവം ഉണ്ടായത്. സ്കൂൾ വിട്ട ശേഷം പാണ്ടിക്കാട് ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടിയെ മദ്രസാ അധ്യാപകൻ വീട്ടിൽ വിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോവുകയും തുടർന്ന് നെല്ലിക്കുത്തിലെ മദ്രസയിലെത്തിച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു.
 
സംഭവത്തിനു ശേഷം വീണ്ടും മദ്രസയിലെത്താൻ ഇയാൾ കുട്ടിയെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. മദ്രസയിൽ എത്തിയില്ലെങ്കിൽ നടന്നതെല്ലാം എല്ലാവരോടും വെളിപ്പെടുത്തും എന്നായിരുന്നു ഭീഷണി. ഇതോടെ കുട്ടി അധ്യാപകരോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. അധ്യാപകർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെ തുടർന്നാണ് മദ്രസാ അധ്യാപകനെ അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍