പുതിയ തീരുമാനമെടുക്കുമ്പോൾ ഇത് സർക്കാരിന് പാഠമാകണം; ബ്രൂവറികളുടെ അനുമതി റദ്ദാകിയനുപിന്നാലെ സർക്കാരിനെതിരെ കാനത്തിന്റെ ഒളിയമ്പ്
തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (15:26 IST)
സംസ്ഥാനത്ത് ബ്രൂവറികൾക്കും ഡിസ്‌ലറികൾക്കും അനുവദിച്ച ലൈസൻസ് റദ്ദാക്കിയതിനുപിന്നാലെ സർക്കാരിന് പരോക്ഷ താക്കീതുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ സർക്കാരിന് ഇത് പാഠമായിരിക്കണമെന്ന് കാനം പറഞ്ഞു.
നവകേരള നിർമ്മാണ സമയത്ത് വിവാദങ്ങൾ വേണ്ടാ എന്നുകരുതിയാണ് ലൈസൻസ് റദ്ദാക്കിയത്. ശബരിമല വിഷയത്തിൽ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ ഇടതുപക്ഷം ഭയക്കുന്നില്ലെന്നും. ഭരണപരമായ ചുമതലയാണ് സർക്കാർ നിർവിക്കുന്നതെന്നും കാനം വ്യക്തമാക്കി.