'സന്നിധാനത്ത് സ്പെഷല്‍ ഡ്യൂട്ടിയില്‍ നിയോഗിക്കാന്‍ വനിതാ പോലീസുകാരുടെ പട്ടിക തയാറാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കും': ഡി ജി പി

തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (10:04 IST)
ശബരിമലയിൽ വനിത പൊലീസുകാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാർത്തകൾ പുറത്തുവരുന്നുണ്ടെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്റ. ശബരിമല സന്നിധാനത്ത് സ്പെഷല്‍ ഡ്യൂട്ടിയില്‍ നിയോഗിക്കാന്‍ 40 വനിതാ പോലീസുകാരുടെ പട്ടിക തയാറാക്കിയെന്ന വാര്‍ത്തയാണ് അടിസ്ഥാന രഹിതമാണെന്നു ഡി ജി പി അറിയിച്ചു.
 
ഈ മാസം 14, 15 തീയതികളിലായി വനിതാ പോലീസുകാര്‍ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തും എന്ന നിലയില്‍ ചില കേന്ദ്രങ്ങളില്‍നിന്നുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ അന്വേഷണം നടത്തുമെന്നും അദേഹം പറഞ്ഞു.
 
ശബരിമലയിലേക്ക് അന്യ സംസ്ഥാനത്തുനിന്നുള്ള വനിതാപോലീസുകാരുടെ സേവനം ലഭിക്കുന്നതിനുവേണ്ടി അവിടത്തെ ഡി ജി പിമാര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്. വനിതാ പോലീസുകാരെ ശബരിമലയിലേക്ക് നിര്‍ബന്ധിച്ച് ഡ്യൂട്ടിക്ക് അയയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍