പി കെ ശശിക്കെതിരായ പരാതി: കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡി ജി പി

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (20:36 IST)
ഷൊർണൂർ എം എൽ എ പി കെ ശശിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് ഡി ജി പി ലോക്നാഥ് ബെഹ്‌റ നിയമോപദേശം തേടി. എം എൽ എക്കെതിരെ യുവതി നേരിട്ട് പൊലീസിൽ പരാതി നൽകാത്ത സാഹചര്യത്തിലാണ് ഡി ജി പി നിയമോപദേശം തേടിയത്.
 
അതേസമയം പി കെ ശശിക്കെതിരെ യൂത്ത് കോൺഗ്രസും യുവമോർച്ചയും നൽകിയ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റേഞ്ച് ഐ.ജി എം ആര്‍ അജിത്കുമാറിന് ഡി ജി പി നിർദേശം നൽകി. മലപ്പുറം ജില്ല പൊലീസ് മേധാവി പ്രതീഷ്‌കുമാർ ഈ പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും.
 
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ നേരത്തെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ ഡി ജി പിക്ക് നിർദേശം നൽകിയിരുന്നു. കേസിൽ എത്രയും പെട്ടന്ന് റിപ്പോർട്ട് സംര്പ്പിക്കാനും ദേശീയ വനിത കമ്മീഷൻ അധ്യക്ഷ നിർദേശിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡി ജി പി കേസിൽ നിയമോപദേശം തേടിയിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍