ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റിന് നിയമപരമായ തടസമില്ല, എപ്പോൾ വേണമെന്ന് അന്വേഷണ സംഘം സ്വതന്ത്രമായി തീരുമാനിക്കും: ലോക്നാഥ് ബെഹ്‌റ

വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (13:32 IST)
കന്യാസ്ത്രീയെ പീഡനത്തിനിരയാ‍ക്കിതായ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യുന്നതിൽ നിയമതടസങ്ങൾ ഇല്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ. ഇകാര്യത്തിൽ അന്വേഷണ സംഘം സ്വതന്ത്രമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  
 
മുൻ‌കൂർ ജാമ്യം കോടതി പരിഗണിക്കുകയാണെങ്കിലും ഭിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിൽ നിയമപരമായ തടസങ്ങൾ ഇല്ല. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഇക്കാര്യത്തിൽ അന്വേഷണ സംഘം സ്വതന്ത്രമായി തീരുമനമെടുക്കുമെന്ന് ബെഹ്‌റ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാംഘട്ട ചോദ്യംചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് ഡി ജി പിയുടെ വിശദീകരണം. 
 
അതേ സമയം ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടയിലും അറസ്റ്റിനു വേണ്ട കാര്യങ്ങൾ പൊലീസ് മുന്നോട്ടുകൊണ്ടുപോകുന്നതായാണ് റിപ്പോർട്ട്, കഴിഞ്ഞ ദിവസം മെഡിക്കൽ സംഗത്തെ ഉൾപ്പടെ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തൊയിരുന്നെങ്കിലും പിന്നീട് തിരിച്ചയക്കുകയായിരുന്നു. അറസ്റ്റിൽ തടസമില്ല എന്ന ഡി ജി പിയുടെ പ്രതികരണം പൊലീസ് അറസ്റ്റിന് തയ്യാറെടുക്കുന്നു എന്ന സൂചനയാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍