ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് എന്നീ മൂന്ന് ഇൻഷൂറൻസ് മേഖലകളിലും സാനിധ്യം അറിയിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്. രാജ്യമെമ്പാടുമുള്ള പ്രചാരം പുതിയ മേഖലയിലേക്കുള്ള ചുവടുവപ്പിന് സഹായകരമാകും എന്നാണ് കമ്പനിയുടെ പ്രതീക്ഷ
2020ഓടെ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല 20 ലക്ഷം കോടി രൂപ മൂല്യമുള്ളതാകുമെന്നാണ് ആമസോൺ വിലയിരുത്തുന്നത്, ഇത് പ്രയോചപ്പെടുത്തുക വഴി കമ്പനിക്ക് നേട്ടമുണ്ടാക്കാനാകും എന്നാണ് ആമസോണിന്റെ കണക്കുകൂട്ടൽ. നിലവിൽ ഓൺലൈൻ സ്ഥാപനമായ പെടീഎമ്മിന് കോർപ്പറേറ്റ് ഏജൻസി ലൈസൻസ് ഉണ്ട്.