സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം വില്യം നോഡ്‌ഹൗസിനും പോൾ റോമറിനും

തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (16:46 IST)
സ്റ്റോക്കോം: സാമ്പത്തില ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം വില്യം നോഡ്‌ഹൗസും പോൾ റോമറും പങ്കിട്ടു. കാലാവസ്ഥാ വ്യതിയാനവും സാമ്പത്തികശാസ്ത്രവും ബന്ധപ്പെടുത്തിയുള്ള പഠനത്തിനവും ദീർഘകാല സാമ്പത്തിക വർളർച്ചക്കുതകുന്ന കണ്ടെത്തലുകളുമാണ് അമേരിക്കൻ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞരായ ഇരുവരെയും പുരസ്കാരത്തിന് അർഹരാക്കിയത്. 
 
രാജ്യങ്ങൾ സ്വീകരിക്കുന്ന കാലാവസ്ഥാ നയങ്ങൾ എങ്ങനെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുന്നു എന്നതായിരുന്നു നോഡ്‌ഹൗസ് പഠനവിധേയമാക്കിയിരുന്നത്. ഓരോ രജ്യങ്ങളും പുറംതള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോതനുസരിച്ച് കാർബൺ ടാക്സ് ഏർപ്പെടൂത്തണം എന്നതായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച സിദ്ധാന്തം. 
 
‘എൻഡോജിനസ് ഗ്രോത്ത് തിയറി’ രൂപപ്പെടൂത്തിയതിനാണ് പോൾ റോമറിനെ പുരസ്കാരം തേടിയെത്തിയത്. മനുഷ്യന്റെ കഴിവ്, അറിവ്, കണ്ടെത്തലുകൾ എന്നിവയിൽ ഇൻ‌വസ്റ്റ് ചെയ്ത് ഗീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക വളർച്ച കൈവരിക്കാം എന്നതാണ് ഈ തിയറിയുടെ കാതൽ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍