സാമ്പത്തിക സ്ഥിതിയുണ്ടെന്ന് കാണിക്കാൻ മോഷ്ടിച്ച കാറുമായി സഹോദരന്റെ കല്യാണത്തിനെത്തി; യുവതിക്കും കാമുകനും കിട്ടിയത് എട്ടിന്റെ പണി

തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (18:32 IST)
വീട്ടുകാർക്ക് മുന്നിൽ സമ്പന്നരായി എന്നു കാണിക്കാൻ സഹോദരന്റെ കല്യാണത്തിന് മോഷ്ടിച്ച കാറുമായി എത്തിയ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ദൽഹിയിലാണ് സംഭവം ഉണ്ടായത്. സ്വപ്ന എന്ന യുവതിയും വംശ് വർമ എന്ന കാമുകനുമാണ് ടാക്സി ഡ്രൈവർ നൽകിയ പരാതിയെ തുടർന്ന് പിടിയിലായത്.
 
ഡെറാഡൂണിൽ നിന്നും ഡൽഹിയിലേകും തിരിച്ചു ടാക്സി ബുക്ക് ചെയ്തായിരുന്നു മോഷണം. യാത്രക്കിടെ ഡ്രൈവറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഇരുവരും കാറുമായി കടന്നുകളയുകയായിരുന്നു. സഹോദരന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം രഘുബീര്‍ നഗറിനു സമീപം ഇവർ കാർ ഉപേക്ഷിക്കുകയും ചെയ്തു.
 
കാറിൽ ഘടിപ്പിച്ച ജി പി എസ് ഉപകരണത്തിന്റെ സഹായത്തോടെ പൊലീസ് കാർ കണ്ടെത്തുകയും, കർ സഞ്ചരിച്ച വഴികളിലൂടെ പ്രതികളെ തിരിച്ചറിയുകയുമായിരുന്നു. കുടുംബവുമായി യുവതി അത്ര ചേർച്ചയിലല്ലാ. സമ്പന്നയായെന്നു കാട്ടി മതിപ്പുണ്ടാകുന്നതിനാണ് കാർ മോഷ്ടിച്ചതെന്നാണ് ഇവർ പൊലീസിൻ മൊഴി നൽകിയിരിക്കുന്നത്. ഭർത്താവുമായി പിണങ്ങി യുവതി കാമുകനോടൊപ്പം താമസിച്ചുവരികയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍