കേരളം അശാന്തമാകുമോ ?; സാഹചര്യം മുതലെടുക്കാന്‍ മോദിയും അമിത് ഷായും എത്തുന്നു

Webdunia
ശനി, 5 ജനുവരി 2019 (11:04 IST)
ശബരിമല യുവതീപ്രവേശനം സംസ്ഥാനത്തെ സാഹചര്യം മോശമാക്കിയ സാഹചര്യത്തില്‍ സമരം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും.

ഈ മാസം 18ന് സെക്രട്ടേറിയറ്റ് വളയാനാണ് ബിജെപി തീരുമാനം അതിനു മുന്നോടിയായി 15ന് മോദി കേരളത്തിലെത്തും. ജനുവരി 27ന് തൃശൂരിൽ യുവമോർച്ചാ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

കൊല്ലം, പത്തംതിട്ട, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ സന്ദര്‍ശിക്കുന്ന മോദി സര്‍ക്കാര്‍ പരിപാടികളിലും പങ്കെടുക്കും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടുത്തമാസമാകും കേരളത്തിലെത്തുക.

സമരം ശക്തിപ്പെടുത്താന്‍ കൂടുതല്‍ ദേശീയ നേതാക്കളെയും പ്രമുഖരെയും രംഗത്തിറക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. ഹ‍ർത്താലിന്റെ പേരിൽ ആക്രമണങ്ങളും സംഘര്‍ഷങ്ങളും നടത്തിയ പ്രവർത്തകര്‍ പൊലീസിന്റെ പിടിയിലായ പശ്ചാത്തലത്തിലാണ് ദേശീയ നേതാക്കളെ സംസ്ഥാനത്ത് എത്തിക്കാന്‍ ബിജെപി ശ്രമം നടത്തുന്നത്.

ലോക്‍സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ശബരിമല വിഷയം മുതലെടുത്ത് സര്‍ക്കാരിനെതിരെ സമരം ശക്തിപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് മോദിയും അമിത് ഷായും കേരളത്തില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article