ചന്ദ്രന്റെ മരണം തലയ്‌ക്കേറ്റ ഗുരുതര ക്ഷതം മൂലം, തലയോട്ടിയിൽ ആഴത്തിലുള്ള മുറിവുകള്‍; പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വ്യാഴം, 3 ജനുവരി 2019 (15:48 IST)
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ കല്ലേറിൽ പരുക്കേറ്റ ശബരിമല കർമസമിതി പ്രവർത്തകൻ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്.

കുരമ്പാല കുറ്റിയിൽ വീട്ടിൽ ചന്ദ്രൻ ഉണ്ണിത്താനാണ് (55) കല്ലേറില്‍ പരുക്കേറ്റത്. ഇയാളുടെ തലയുടെ മുൻഭാഗത്തും മദ്ധ്യഭാഗത്തുമേറ്റ മുറിവേറ്റിട്ടുണ്ടെന്ന് പോസ്‌റ്റ്മോർട്ടം നടത്തിയ അസിസ്‌റ്റന്റ് പൊലീസ് സർജൻ ദീപു വ്യക്തമാക്കി.

തലയോട്ടിയിൽ ഒന്നിലധികം ആഴത്തിലുള്ള മുറിവുകളുണ്ട്. ഹൃദ്രോഹിയാണെങ്കിലും ഇതാണ് മരണകാരണമെന്ന് ഉറപ്പിക്കാനാകില്ല. കൂടുതൽ കാര്യങ്ങൾ വിശദമായ പരിശോധനയ്‌ക്ക് ശേഷം മാത്രമേ ലഭ്യമാകൂ എന്നും പൊലീസ് സർജൻ ദീപു അന്വേഷണ സംഘത്തിന് റിപ്പോർട്ട് നൽകി.

അതേസമയം, ഇന്നലെ​വൈകിട്ട് ആറിന് പന്തളത്ത് നടത്തിയ​പ്രതിഷേധ​പ്രകടനത്തിനിടെയുണ്ടായ കല്ലേറിൽ പരുക്കേറ്റ് ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍