വില്പന സമ്മർദ്ദത്തിനിടെ ജീവനക്കാർക്ക് 4.66 കോടി ഓഹരികൾ നൽകി സൊമാറ്റോ

Webdunia
ബുധന്‍, 27 ജൂലൈ 2022 (19:19 IST)
കടുത്ത വില്പനസമ്മർദ്ദം നേരിടുന്നതിനിടെ ജീവനക്കാർക്ക് 4.66 കോടി ഓഹരികൾ അനുവദിച്ച് സൊമാറ്റോ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കമ്പനിയുടെ ഓഹരിവിലയിൽ 21 ശതമാനത്തിൻ്റെ ഇടിവാണ് ഉണ്ടായത്. 193 കോടി രൂപയുടെ ഓഹരിയാണ് കമ്പനി ജീവനക്കാർക്കായി അനുവദിച്ചത്. നിലവിൽ ഓഹരി ഒന്നിന് 41 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
 
ജൂലായ് 26നാണ് ജീവനക്കാർക്കായി 4,65,51,600 ഓഹരികൾ നൽകുന്നതായി കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചത്. കമ്പനിയുടെ 78 ശതമാനത്തോളം ഓഹരികൾക്ക് ബാധകമായിരുന്ന ലോക്ക് ഇൻ പീരിയഡ് ജൂലായ് 23ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ വൻതോതിൽ വിറ്റൊഴിയൽ ഉണ്ടാകാൻ സാധ്യതയുള്ളതായി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ ഓഹരികൾക്ക് വലിയ രീതിയിൽ വിൽപ്പന സമ്മർദ്ദം നേരിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article