ബാങ്ക്,റിയാൽറ്റി സൂചികകളിൽ കുതിപ്പ്: നിഫ്റ്റി 16,300 കടന്നു

ചൊവ്വ, 19 ജൂലൈ 2022 (17:39 IST)
ഓഹരി വിപണി സൂചികകളിൽ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 246.47 പോയന്റ് ഉയര്‍ന്ന് 54,767.62ലും നിഫ്റ്റി 62 പോയന്റ് നേട്ടത്തില്‍ 16,340.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
യൂറോപ്പ് ഉൾപ്പടെയുള്ള ആഗോളവിപണിയിലുണ്ടായ മുന്നേറ്റം രാജ്യത്തെ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. സെക്റ്ററൽ സൂചികകളിൽ പൊതുമേഖല ബാങ്ക് റിയാൽറ്റി സൂചികകൾ രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഓയിൽ ആൻഡ് ഗ്യാസ്,ഫാർമ സൂചികകളാണ് നഷ്ടത്തിലായത്. ബിഎസ്ഇ മിഡ്ക്യാപ്,സ്മോൾ ക്യാപ് സൂചികകളും 0.5 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍