സെൻസെക്സിൽ 427 പോയിൻ്റിൻ്റെ മുന്നേറ്റം, നിഫ്റ്റി 16,100ന് മുകളിൽ ക്ലോസ് ചെയ്തു

വ്യാഴം, 7 ജൂലൈ 2022 (17:30 IST)
തുടർച്ചയായ രണ്ടാമത്തെ ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. അസംസ്കൃത എണ്ണ ഉൾപ്പടെയുള്ള ഉത്പന്നങ്ങളിൽ വില കുറയുന്ന സാഹചര്യമാണ് വിപണിക്ക് നേട്ടമായത്.
 
സെന്‍സെക്‌സ് 427.49 പോയന്റ് ഉയര്‍ന്ന് 54,178ലും നിഫ്റ്റി 143.10 പോയന്റ് നേട്ടത്തില്‍ 16,132.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി ഒഴികെയുള്ള സെക്ടറൽ സൂചികകൾ ഇന്ന് നേട്ടത്തിലായിരുന്നു. പൊതുമേഖലാ ബാങ്ക് സൂചികകൾ 3-4 ശതമാനം ഉയർന്നു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍