ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് വിദ്യാർഥികളെ എസ്എഫ്ഐ സമരത്തിനെത്തിച്ചു: പരാതിയുമായി രക്ഷിതാക്കൾ

Webdunia
ബുധന്‍, 27 ജൂലൈ 2022 (17:04 IST)
ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ വിദ്യാർഥികളെ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. രക്ഷിതാക്കളാണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. പാലക്കാട് പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥികളെ ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്നാണ് രക്ഷിതാക്കളുടെ പരാതി.
 
ക്ലാസിലെത്തിയ എസ്എഫ്ഐ പ്രവർത്തകൾ നിർബന്ധിച്ച് സമരത്തിന് കൊണ്ടുപോവുകയായിരുന്നുവെന്നും ഭക്ഷണം ഉണ്ടാകുമെന്ന് പറഞ്ഞ് കൊണ്ടുപോയി ഒന്നും കിട്ടിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. അതേസമയം ആരോപണങ്ങൾ ശരിയല്ലെന്ന് എസ്എഫ്ഐ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article