ഓഹരി വിപണിയിൽ കനത്ത നഷ്ടം, നിഫ്റ്റി 15,800ന് താഴെ

തിങ്കള്‍, 13 ജൂണ്‍ 2022 (12:39 IST)
വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരിസൂചികകൾ കനത്ത നഷ്ടത്തോടെ തുടക്കം. സെൻസെക്സിൽ രണ്ടുശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 15,800 നിലവാരത്തിലേക്ക് താഴുകയും ചെയ്തു.
 
സെന്‍സെക്‌സ് 1507 പോയന്റ് തകര്‍ന്ന് 52,791ലും നിഫ്റ്റി 431 പോയന്റ് നഷ്ടത്തില്‍ 15,769ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസിലെ പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയതാണ് വിപണിയെ ബാധിച്ചത്.ജൂൺ 15ന് പുറത്തുവരുന്ന യുഎസ് ഫെഡറർ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ.
 
സെക്ടറിൽ സൂചികകളെല്ലാം ഇന്ന് നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക് 2.88 ശതമാനവും ധനകാര്യം 2.85ശതമാനവും ഐടി 2.60ശതമാനവും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോൾ ക്യാപ് സൂചികകളിൽ 2.5 ശതമാനത്തിലേറെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍