ബജറ്റ് അവതരണത്തെ പൊളിച്ചെഴുതിയത് ജെയ്‌റ്റ്‌ലി, നിർമല സീതാരാമന്റെ ബജറ്റ് അവതരണത്തിന് പുതിയ രീതി ?

Webdunia
വ്യാഴം, 4 ജൂലൈ 2019 (16:36 IST)
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പുതിയ നയങ്ങൾ നടപ്പിലാക്കാൻ ധൈര്യം കാണിച്ച ധനമന്ത്രി മൻമോഹൻ സിങ് ആയിരുന്നു എങ്കിൽ ബജറ്റ് അവതരണത്തിലെ മുൻ രീതികളെ പൊളിച്ചെഴുതിയ ധനമന്ത്രി അരുൺ ജെയ്‌റ്റ്ലി ആയിരുന്നു എന്ന് പായാം. സാമ്പതിക മേഖലയിലെ സുപ്രധാന മാറ്റങ്ങളും അരുൺ ജെയ്‌റ്റ്‌ലി ധനമന്ത്രിയായിരുന്നപ്പോഴാണ് ഉണ്ടായത് 
 
ബജറ്റ് അവതരണത്തിൽ തന്നെ തുടങ്ങി മാറ്റങ്ങൾ. ഫെബ്രുവരിയില അവസാനം ദിവസം ബജറ്റ് അവതരിപ്പിക്കുന്ന രീതിക്ക് മാറ്റം വരുത്തി ആദ്യ ദിനത്തിൽ തന്നെ ബജറ്റ് അവതരിപ്പിക്കുന്ന രീതി നടപ്പിലാക്കി. നേരത്തെ റെയിൽവേ ബജറ്റ് പ്രത്യേക ബജറ്റായി അവതരിപ്പുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഈ രീതി അവസാനിപ്പിച്ച് റെയിൽവേ ബജറ്റ് കേന്ദ്ര ബജറ്റിന്റെ ഭാഗമാക്കി മാറ്റി.
 
യുപിഎ സർക്കാരിലെ ധനമന്ത്രിയായിരുന്ന പി ചിദംബരം മുന്നോട്ടുവച്ച ആശയമായിരുന്നെങ്കിലും ജി എസ് ടി നടപ്പിലാക്കിയത്. അരുൺ ജെയ്‌റ്റ്‌ലി ആയിരുന്നു. ഇത്തരത്തിൽ ബജറ്റ് അവതരണത്തിൽ തുടങ്ങി നിരവധി മാറ്റങ്ങൾ ജെ‌യ്റ്റ്‌ലി നടപ്പിലാക്കി. നിർമല സീതാരാമൻ ഈ ട്രൻഡിലേക്ക് എന്ത് കൂട്ടിച്ചേർക്കും എന്നാണ് ഇനി കാണേണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article