വീടിന് സമീപത്തുള്ള തോട്ടത്തിൽനിന്നും റബ്ബർപാൽ ശേഖരിക്കാൻ പോയ ഭാര്യ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതെ വന്നതോടെ ഭർത്താവ് മാത്യൂ തിരഞ്ഞു ചെല്ലുകയായിരുന്നു. ഇതോടെയാണ് കഴുത്തറുത്ത നിലയിൽ മേരിയുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.