ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി പൊലീസ്; മുറിയില്‍ കയറിയത് ജനല്‍ക്കമ്പി മുറിച്ച്

Webdunia
വ്യാഴം, 4 ജൂലൈ 2019 (16:22 IST)
ഭര്‍ത്താവുമായി വഴക്കുണ്ടാക്കി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. ഡല്‍ഹിയിലെ സംഗം വിഹാറിലെ ഫ്‌ളാറ്റിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട യുവതിയുടെ ചികിത്സ തുടരുകയാണ്.

ബുധനാഴ്‌ചയാണ് രണ്ട് കുട്ടികളുടെ അമ്മയും മുപ്പത്തിയെട്ടുകാരിയുമായ യുവതി മുറിക്കുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. മക്കളെ അടുത്ത മുറിയില്‍ പൂട്ടിയിട്ട ശേഷം കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി.

കുട്ടികളുടെ ബഹളവും മറ്റും കേട്ട് സംശയം തോന്നിയ അടുത്ത ഫ്ലാറ്റിലുള്ളവര്‍ പൊലീസില്‍ വിവരമറിയിച്ചു. മിനിറ്റുകള്‍ക്കകം ഫ്ലാറ്റിലെത്തിയ പൊലീസ് ജനാലയിലൂടെ യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നത് കണ്ടു.

മുറി അകത്തു നിന്നും പൂട്ടിയിരിക്കുന്നതിനാല്‍ ഉള്ളില്‍ കയറാന്‍ കഴിയാതെ വന്നതോടെ പൊലീസ് സംഘം ജനാലയുടെ കമ്പി മുറിക്കാന്‍ തീരുമാനിച്ചു. ഫ്ലാറ്റിന് സമീപത്തുള്ള ഒരു വെല്‍‌ഡറെ എത്തിച്ച് ജനല്‍ക്കമ്പി മുറിച്ച് പൊലീസ് അകത്തു കയറി യുവതിയെ രക്ഷിക്കുകയായിരുന്നു.

അബോധാവാസ്ഥയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവസമയത്ത് യുവതിയുടെ ഭര്‍ത്താവ് ഗുരുഗ്രാമിലെ ജോലിസ്ഥലത്തായിരുന്നു. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article