കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

എ കെ ജെ അയ്യർ

ഞായര്‍, 5 ജനുവരി 2025 (13:47 IST)
തൃശൂര്‍ : വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാനായി 3000 രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. മാടക്കത്തറ വില്ലേജ് ഓഫീസര്‍ പോളി ജോര്‍ജ് (52) ആണ് പിടിയിലായത്.
 
ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ട രേഖയ്ക്കായി വിവരാവകാശ അപേക്ഷ നല്‍കിയ താണിക്കുടം ഒറയാ പുരത്തെ ദേവേന്ദ്രനോടാണ് കൈക്കൂലി ആവശ്യപ്പെട്ടതും പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ഒരുക്കിയ കെണിയില്‍ ഇയാള്‍ വീണതും. വിജിലന്‍സ് ഡി.വൈ.എസ്.പി പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍