മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

എ കെ ജെ അയ്യർ

തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (21:03 IST)
കോഴിക്കോട് : പുതുവര്‍ഷാഘോഷങ്ങള്‍ ഉദ്ദേശിച്ചു കടത്തിക്കൊണ്ടുവന്ന മെത്ത ഫിറ്റമിനുമായി യുവതി ഉള്‍പ്പെട്ട പാലക്കാട് സ്വദേശികളായ നാലു പേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ക്രിസ്മസ് ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് മാനന്തവാടി എക്സൈസ് റെയ്ഞ്ച് പാര്‍ട്ടി ബാവലി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
 
 കോഴിക്കോട് കോര്‍പ്പറേഷനില്‍ കസബ വില്ലേജ് നാലുകുടി പറമ്പില്‍ വീട്ടില്‍ റിസ്വാന്‍(28), താമരശ്ശേരി ഉണ്ണികുളം പുനൂര്‍ കേളോത്ത്പൊയില്‍ ഷിഹാബ്(29), പാലക്കാട് ഷൊര്‍ണൂര്‍ കള്ളിയംകുന്നത്ത് വീട്ടില്‍ മുഹമ്മദ് റാഷിദ്(27), കോഴിക്കോട് കക്കോടി കമലകുന്നുമ്മല്‍ റമീഷാ ബര്‍സ(20) എന്നിവരാണ് അറസ്റ്റിലായത്. വാഹന പരിശോധനക്കിടെ ഇവര്‍ സഞ്ചരിക്കുന്ന കാറില്‍ നിന്ന് 60.77 ഗ്രാം മെത്താഫിറ്റമിന്‍ കണ്ടെടുത്തു. മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ ശശിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍